Mon, 7 July 2025
ad

ADVERTISEMENT

Filter By Tag : Jagdeep Dhankhar

ക​ന​ത്ത മ​ഴ; ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​നാ​യി​ല്ല; ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ഗു​രു​വാ​യൂ​ര്‍ യാ​ത്ര ത​ട​സ​പ്പെ​ട്ടു

തൃ​ശൂ​ര്‍: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ധീ​പ് ധ​ന്‍​ക​റി​ന്‍റെ ഗു​രു​വാ​യൂ​ര്‍ യാ​ത്ര ത​ട​സ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ കാ​ര​ണം ഗു​രു​വാ​യൂ​രി​ല്‍ ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​തെ വന്നതോടെ ഹെ​ലി​കോ​പ്റ്റ​ര്‍ കൊ​ച്ചി​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

രാ​വി​ലെ 8:45ഓ​ടെ രാ​ഷ്ട്ര​പ​തി ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ കോ​ള​ജി​ന്‍റെ ഹെ​ലി​പാ​ഡി​ല്‍ ഇ​റ​ങ്ങു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. 9 മു​ത​ല്‍ 9:30 വ​രെ​യാ​ണ് ദ​ര്‍​ശ​ന​സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നേ​ര​ത്തേ ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം സ​ന്ദ​ര്‍​ശ​നം മു​ട​ങ്ങി​യെ​ന്ന് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ് പോ​ലീ​സി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ല​ഭി​ച്ചി​ട്ടി​ല്ല.

Up